വീണ്ടും കുതിച്ച് സ്വര്‍ണ വില; തിരികെ 57,000ലേക്ക്

Nov 20, 2024

ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപ കൂടി 7115 ആയി.

ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വില ആദ്യ ആഴ്ച പിന്നിട്ടതോടെ താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചതിനു പിന്നാലെയാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം മുതല്‍ വില തിരിച്ചു കയറുകയായിരുന്നു.

LATEST NEWS
‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന്...