ആറ്റിങ്ങൽ: സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെൻറർ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന പ്രതിനിധി സമ്മേളനത്തിന്റെ ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എം പ്രദീപിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ഏരിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ജില്ലാ നേതൃത്വം പ്രദീപിനെ സെക്രട്ടറിയായി നിർദ്ദേശിക്കുകയായിരുന്നു. തർക്കങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി.
ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള എം.പ്രദീപ് ആറ്റിങ്ങൽ നഗരസഭയുടെ വൈസ് ചെയർമാൻ ചെയർമാൻ എന്നീ നിലകളിലും ദീർഘകാലം കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.
രതിമോൾജിനി എഴുതിയ ‘ശ്രീമയി’ കഥാസമാഹാരത്തിന്റെ പ്രകാശനം ഒക്ടോബർ 10ന്
രതിമോൾജിനി എഴുതിയ കഥാസമാഹാരം 'ശ്രീമയി' പ്രകാശനം ചെയ്യുന്നു. ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 3.30ന്...

















