2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

Nov 22, 2024

ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്‌സി. ആവേശം അവസാന സെക്കന്‍ഡ് വരെ നിന്ന ഉദ്ഘാടന പോരില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശ്രീനിധി ഡെക്കാനെ തകര്‍ത്തു.

ആദ്യ പകുതിയില്‍ ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.

ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വലയില്‍ പന്തെത്തിച്ചത്.

കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള്‍ 60ാം മിനിറ്റില്‍ ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 84ാം മിനിറ്റില്‍ അബെലെഡോ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് റമഡിന്‍താരയുടെ ഗോള്‍ ടീമിന്‍റെ ജയം ഉറപ്പിച്ചു.

LATEST NEWS
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര...

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: കല്‍ബ ക്ലോക്ക് ടവറിന് സമീപം തിരക്ക് കുറയ്ക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍...