അങ്കണവാടിയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്

Nov 26, 2024

seena

തിരുവനന്തപുരം: അംഗനവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അംഗനവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അംഗനവാടിയിലെ ടീച്ചർ ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീ്സ് കേസ് എടുത്തത്. ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ്തല നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കുണ്ടെന്നും തലയിൽ ആന്തരിക രക്തസ്രാവവുമുണ്ടായെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

cake tower new
LATEST NEWS