ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ജയശ്രീ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ശ്രീജ അധ്യക്ഷയായി. മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്‌ണു രവീന്ദ്രൻ, ഇടയ്‌ക്കോട് എസ് സി ബി ലിമിറ്റഡ് പ്രസിഡൻ് അഡ്വ.ദിലീപ് വി എൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി. നന്ദുരാജ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജാസ്‌മി വൈ, പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡൻ്റ് സാബു വി.ആർ, പിരപ്പമൺകാട് പാടശേഖരസമിതി സെക്രട്ടറി അൻഫാർ, പേരകം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം കെ പ്രസാദ്, മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അബ്‌ദുൾ കഹാർ തുടങ്ങിയവർ പങ്കെടുത്തു.
വയോജനങ്ങളെ ആദരിച്ച് സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ
കല്ലമ്പലം :ലോക വയോജനദിനത്തിൽ പ്രദേശത്തെ 80 വയസിനു മുകളിലുള്ള അഞ്ചു മുതിർന്ന പൗരരെ പഴക്കൂടയും...

















