‘എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്’: സന്ദേശം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി

Dec 3, 2024

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത് തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബര്‍ തട്ടിപ്പ് നടത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളിലേക്ക് വാട്‌സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LATEST NEWS
സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

ആറ്റിങ്ങൽ: നിരവധി ഗതാഗത പ്രശ്നങ്ങളും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ട പരിഹാരം കണ്ടെത്താൻ മോട്ടാർ...

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് 2024 ജില്ലാതല മത്സരത്തിൽ 100% മാർക്കോടെ ഒന്നാം സ്ഥാനം...

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എളുപ്പം എത്താം, ഹെലി ടൂറിസം നയം അംഗീകരിച്ചു; മന്ത്രിസഭായോഗ തീരുമാനം

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എളുപ്പം എത്താം, ഹെലി ടൂറിസം നയം അംഗീകരിച്ചു; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി മന്ത്രിസഭായോഗം....