ധര്‍ണയിൽ പങ്കെടുക്കവെ സംസ്ഥാന കമ്മിറ്റിയംഗം എം കെ ചന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചു

Dec 10, 2024

seena

തൊടുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പില്‍ എം കെ ചന്ദ്രന്‍ (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളില്‍ നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രന്‍. കേരള കോണ്‍ഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ് ചേരിയിലും എം കെ ചന്ദ്രനും ചേര്‍ന്നാണ് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

cake tower new
LATEST NEWS
സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...