സലിന്‍ മാങ്കുഴിക്ക് കാനം രാജേന്ദ്രന്‍ സാഹിത്യ പുരസ്‌കാരം

Dec 19, 2024

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സര്‍ഗ നല്‍കുന്ന കാനം രാജേന്ദ്രന്‍ സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വാ അര്‍ഹമായി. 11111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍, എസ് ബിനുരാജ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വേണാടിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകള്‍, ആരും അറിയാത്ത കഥകള്‍ എന്നിവ അത്യപൂര്‍വമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയില്‍ നോവല്‍ അവതരിപ്പിച്ചതായി സമിതി വിലയിരുത്തി.

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. പേരാള്‍, പത യു/എ, എന്നീ കഥാ സമാഹാരങ്ങളും ‘എതിര്‍വാ’യ്ക്ക് പുറമേ ആനന്ദ ലീല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...