ജനരോക്ഷത്തിനു മുന്നിൽ മുട്ടുമടക്കി ആറ്റിങ്ങൽ നഗരസഭ; പുതിയ എഫ്. എസ്. റ്റി .പി മാലിന്യ പ്ലാന്റ് മാമത്തേയ്ക്

Dec 30, 2024

seena

ആറ്റിങ്ങൽ: നിലവിലെ മാലിന്യ പ്ലാന്റിനോട് ചേർന്ന് പുതിയ എഫ്. എസ്. റ്റി .പി മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നഗരസഭയുടെ ശ്രമം പ്രദേശവാസികളുടെ കടുത്ത പ്രതിഷേധ സമരത്തിനൊടുവിൽ ഉപേക്ഷിച്ചു. മാലിന്യ പ്ലാന്റിനായി ആറ്റിങ്ങൽ മാമം പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തുകയും ആ ഭൂമിയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനമായി.

നിലവിലെ മാലിന്യ സംസ്കരണ പ്ലാൻ നോട് ചേർന്നു തന്നെ എഫ്. എസ്. റ്റി .പിപ്ലാന്റ് തുടങ്ങുവാനായിരുന്നു നഗരസഭയുടെ മുൻ തീരുമാനം. എന്നാൽ നിലവിലെ പ്ലാന്റലെ സ്ഥലപരിമിതി മൂലം മാലിന്യം കൃത്യസമയത്തു സംസ്കരിക്കാത്തതു കൊണ്ട്മാലിന്യം കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കാരണം
പ്രദേശത്ത് ജീവിക്കാൻ കഴിയുന്നില്ലെന്നും പുതിയ മാലിന്യ പ്ലാന്റ് കൂടി നിലവിലെ സ്ഥലത്ത് ആരംഭിച്ചാൽ എന്ത് വിലകൊടുത്തും അതിനെ തടയുമെന്നും പ്രദേശവാസികൾ ആറ്റിങ്ങൽ നഗരസഭയെ അറിയിച്ചിരുന്നു.

എന്നാൽ നിലവിലെ പ്ലാന്റിനോട് ചേർന്നു തന്നെ പുതിയ പ്ലാന്റ് തുടങ്ങാനായിരുന്നു നഗരസഭയുടെ നീക്കം. പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലും, കോൺഗ്രസ് വെസ്റ്റ്‌ മണ്ഡലം കമ്മിറ്റിയും നിലവിലെ മാലിന്യ പ്ലാന്റിന്റെ മുന്നിൽ സമരം ശക്തമാക്കിയതിനെ തുടർന്ന് പ്രശ്നത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഇടപെടുകയും സമര സംഘടനാനേതാക്കന്മാരെയും നഗരസഭ കൗൺസിൽമാരെയും പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഒരു യോഗം നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്തു.

ഈ യോഗത്തിൽ വെച്ചു കൗൺസിലർ കെ. ജെ. രവികുമാറിന്റെ റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് നൽകി.
റിപ്പോർട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിലവിലെ പ്ലാന്റ് സന്ദർശിച്ചു. നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് എഫ്. എസ്. റ്റി .പി മാലിന്യ പ്ലാന്റ് കൂടി ആരംഭിക്കാൻ കഴിയില്ലെന്നും അതിനായി നഗരസഭ പുതിയ സ്ഥലം കണ്ടെത്തണമെന്നും സ്ഥലം സന്ദർശിച്ച കളക്ടർ സംഘവും നിർദ്ദേശിച്ചു. തുടർന്ന് മാമം പാലത്തിനു അടുത്തുള്ള റോയൽ ക്ലബ്ബിന് സമീപമുള്ള കിഴുവലം വില്ലേജിലെ പുറമ്പോക്ക് ഭൂമിയിൽ മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ തീരുമാനമായി. കളക്ടറുടെ അനുമതി കിട്ടിയാൽ ഉടൻ തന്നെ പ്ലാന്റിന്റെ പണി ആരംഭിക്കുമെന്ന് ആറ്റിങ്ങൽ നഗര സഭാ ചെയർപേഴ്സൺ അറിയിച്ചു.

ജനരോക്ഷത്തിനു മുന്നിൽ മുട്ടുമടക്കി ആറ്റിങ്ങൽ നഗര സഭ,… എഫ്. എസ്.റ്റി .പി മാലിന്യ പ്ലാന്റ് ആറ്റിങ്ങൽ മാമത്തേയ്ക്ക്. യു. ഡി. ഫ്‌ കൗൺസിലറുടെ പഠന റിപ്പോർട്ട് നിർണായകമായി..

cake tower new
LATEST NEWS
‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

‘യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു’

തിരുവനന്തപുരം: യുവജന- വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര...