കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃക്കാക്കര എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു

















