കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു

Jan 11, 2025

തിരുവനന്തപുരം: കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്.

സ്‌കൂൾ അധികൃതർക്കൊപ്പം കൂട്ടമായും മാതാപിതാക്കൾക്കൊപ്പവും കുട്ടികളെത്തുന്നു. വിദ്യാർഥികൾക്കായി പ്രത്യേകമായി ‘സ്റ്റുഡന്റസ് കോർണർ’ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങൾ, ഗെയിമുകൾ, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കൽ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും നടക്കുന്നുണ്ട്. കുട്ടികൾക്കു നഗരം ചുറ്റുന്നതിനായി കെഎസ്ആർടിസി സിറ്റി റൈഡും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ കുരുന്നുകളാണ് ഈ ഉല്ലാസയാത്ര ആസ്വദിക്കുന്നത്.

LATEST NEWS
പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട്‌ കാർ മറിഞ്ഞു

പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട്‌ കാർ മറിഞ്ഞു

പള്ളിക്കൽ : കാട്ടുപുതുശ്ശേരി ജംഗ്ഷനു സമീപം ഇന്ന് രാവിലെയോടെ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന്...