കിളിമാനൂർ പോങ്ങനാട് കളത്തറ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുമറിച്ചു

Jan 15, 2025

രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
കാറിൽ പോങ്ങനാട് സ്വദേശികളായ മൂന്നുപേർ ഉണ്ടായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കാർ പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർക്ക് നിസ്സാര പരിക്കേറ്റു. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി കാറിൽ ഉണ്ടായിരുന്നവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി.
വൈദ്യുതി പോസ്റ്റ് പൂർണമായും താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

LATEST NEWS
ശീലാവ് കടിച്ചു, പല്ലുകള്‍ നട്ടെല്ലില്‍ തുളച്ചുകയറി; ഇടതുകൈയും കാലും തളര്‍ന്നു, യുവാവിന് കൊച്ചിയില്‍ ശസ്ത്രക്രിയ

ശീലാവ് കടിച്ചു, പല്ലുകള്‍ നട്ടെല്ലില്‍ തുളച്ചുകയറി; ഇടതുകൈയും കാലും തളര്‍ന്നു, യുവാവിന് കൊച്ചിയില്‍ ശസ്ത്രക്രിയ

കൊച്ചി: മത്സ്യബന്ധനത്തിനിടെ ശീലാവ് മത്സ്യത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ്...