വീട്ടമ്മയെ കെട്ടിയിട്ട് മൂന്നരപ്പവനും പണവും കവര്‍ന്നു; പിന്നാലെ ജോലിക്കാരി മുങ്ങി

Feb 19, 2025

ആലപ്പുഴ: ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി. കവര്‍ച്ചയ്‌ക്കെത്തിയ നാലുപേര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും രക്ഷപ്പെട്ടെന്ന് വീട്ടമ്മ പറഞ്ഞു. 62 കാരിയായ വീട്ടമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

‘രാത്രി അടുക്കള വാതില്‍ തുറന്ന് നാലുപേര്‍ വന്നു. അവരെന്നെ കെട്ടിയിട്ടു. അലമാര തുറന്ന് കിട്ടാവുന്നതെല്ലാം കൊണ്ടുപോയി. രണ്ട് വളയുണ്ടായിരുന്നു. ഒരു ചെറിയ കമ്മല്‍, മാല, ലോക്കറ്റ്, ഓട്ടുരുളിയൊക്കെ കൊണ്ടുപോയി. അവരുടെ ഒറ്റ അടികാരണം ഞാന്‍ വീണു, ബോധം പോയി. വീട്ടുജോലിക്കാരി അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഈ സംഭവത്തിന് ശേഷം അവരെയും കാണാനില്ല. അവരുടെ ബാഗുമെടുത്താണ് പോയത്, ചെരുപ്പും ഇല്ല. മുഖത്തൊക്കെ നല്ല വേദനയുണ്ട്.’- കൃഷ്ണമ്മ പറഞ്ഞു.

LATEST NEWS
‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍...

സിയുഇടി- യുജി പരീക്ഷ മെയ് 13 മുതല്‍, സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം

സിയുഇടി- യുജി പരീക്ഷ മെയ് 13 മുതല്‍, സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം

ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ...