തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്ക് വേണ്ടി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1 ൽ നിന്നും ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06037 കൊല്ലം സ്പെഷ്യൽ ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്. തിരിച്ച് കൊല്ലത്ത് നിന്ന് വൈകുന്നേരം 5:55 ന് പുറപ്പെടും.

പള്ളിക്കൽ കാട്ടുപുതുശേരിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട് കാർ മറിഞ്ഞു
പള്ളിക്കൽ : കാട്ടുപുതുശ്ശേരി ജംഗ്ഷനു സമീപം ഇന്ന് രാവിലെയോടെ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന്...