പ്രൊവിഷ്യന്റ് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന അയോധനകലാപരിശീലനം ആറ്റിങ്ങൽ കെഎസ്ആർടിസിക്ക് എതിർവശമുള്ള പ്രൊവിഷ്യന്റ് ഫൈറ്റ് ക്ലബ്ബിൽ സംഘടിപ്പിക്കും.
ഏപ്രിൽ 5 ശനിയാഴ്‌ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിശീലനം. കരാട്ടെ, ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ്, മുവായ് തായ്, വുഷു, എംഎംഎ എന്നീ ആയോധന കലകളിലാണ് പരിശീലനം നടക്കുന്നത്. പ്രായഭേദമന്യേ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം.
കരാട്ടെ, മുവായ് തായ്, സ്‌ക്വായ് മാർഷ്യൽ ആർട്ട് എന്നിവയിൽ അന്താരാഷ്ട്ര മാസ്റ്റർ ഡിഗ്രിയും കോച്ച് ലൈസൻസും കരസ്ഥമാക്കിയുള്ള എംഎംഎ സംസ്‌ഥാന അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ കൂടിയായ സീനിയർ മാർഷ്യൽ ആർട്ട് കോച്ച് ഷിഹാൻ വൈശാഖ് ആണ് മുഖ്യ പരിശീലകൻ. മുവായ് തായ് ദേശീയ സ്വർണമെഡൽ ജേതാവും എംഎംഎ സംസ്ഥാന കോച്ചുമായ ശ്രീജിത്തും പരിശീലകനായി എത്തും.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും ലഹരിക്ക് അടിമപ്പെട്ട യുവതലമുറയെ നേർവഴിക്ക് നയിക്കാനും ആയോധനകല അഭ്യസിക്കുന്നതിലൂടെ സാധിക്കും എന്ന പ്രചരണത്തിൻ്റെ ഭാഗമായാണ് സൗജന്യ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രൊവിഷ്യന്റ് അക്കാദമി ചീഫ് കോച്ച് കൂടിയായ ഷിഹാൻ വൈശാഖ് അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന എല്ലാപേർക്കും സർട്ടിഫിക്കറ്റും ലഭിക്കും.
മൊബൈൽ നമ്പർ: 7403338333