തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

Apr 20, 2025

തിരുവനന്തപുരം: മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് സംശയം.

കിംസ്, പിആർഎസ്, എസ്പി ഫോർട്ട്, അൽ ആരിഫ് ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

LATEST NEWS
വാട്സ്ആപ്പിൽ ഫോട്ടോ തുറന്നാല്‍ പണം നഷ്ടപ്പെടുന്ന തട്ടിപ്പില്‍ വീഴാതിരിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

വാട്സ്ആപ്പിൽ ഫോട്ടോ തുറന്നാല്‍ പണം നഷ്ടപ്പെടുന്ന തട്ടിപ്പില്‍ വീഴാതിരിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വാട്‌സ്ആപ്പുമായി...

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തൃശൂര്‍: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി...