കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

May 13, 2025

seena

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജങ്ഷനടുത്ത് മേൽപ്പാലത്തിൽ എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കിളിമാനൂർ പൊരുന്തമൺ കടമുക്ക് കല്ലുവിള സന്ധ്യാഭവനിൽ അനിൽകുമാറിൻ്റെയും സന്ധ്യയുടെയും മകൻ കാളിദാസ് (20) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർഥികളാണ്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30-ഓടെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...