കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്

May 15, 2025

seena

കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസമ്മേളനവും സ്ത്രീ ശക്തി സംഗമവും സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ മുള്ളിയൻ കാവിൽ മെയ്‌ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മ പതാക ഉയരുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും.

കാര്യപരിപാടികൾ:

രാവിലെ 10 മണിക്ക് പതാക ഉയർത്തൽ, 11 ന് നൃത്തനിർത്യങ്ങൾ. വൈകുന്നേരം 3 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരിയും നടക്കും.

5 ന് ഉദ്ഘാടന പരിപാടികൾ, തുടർന്ന് സ്ത്രീശക്തി സംഗമം ഉദ്ഘാടനം പദ്മശ്രീ ലക്ഷ്മി കുട്ടിയമ്മ നിർവഹിയ്ക്കും. മഹിളാഐക്യവേദി സംസ്‌ഥാന അധ്യക്ഷ ബിന്ദു മോഹൻ സന്നിഹിതയാകും. സംസ്‌ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ രമണി ശങ്കർ, ഐക്യവേദി സംസ്‌ഥാന സെക്രട്ടറി സൂര്യ പ്രേം, ആർഷവിദ്യസമാജം ശ്രുതി, ക്രിസ് വേണുഗോപാൽ, ദിവ്യ ശ്രീധർ തുടങ്ങിയവർ പങ്കെടുക്കും.

ഹിന്ദു മഹാസമ്മേളനം
കസ്തൂരി അനിരുദ്ധൻ (ജില്ലാ പ്രസിഡന്റ്‌ ഹിന്ദു ഐക്യവേദി) അധ്യക്ഷനാകും. മുഖ്യ പ്രഭാഷണം ശശികല (ഹിന്ദു ഐക്യവേദി സംസ്‌ഥാന മുഖ്യ രക്ഷാധികാരി) നടത്തും.

അഹല്യഭായ് ഹോൾക്കർ പുരസ്‌കാര സന്ധ്യ:, പുരസ്‌കാര വിതരണം പ്രശാന്ത് (ആറ്റിങ്ങൽ സംഘജില്ലാ കാര്യവാഹ് രാഷ്ട്രീയ സ്വയംസേവക സംഘം) നിർവഹിക്കും

cake tower new
LATEST NEWS
പി രാജമ്മ (95) അന്തരിച്ചു

പി രാജമ്മ (95) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കാളിമുക്ക് ആലുംമൂട്ടിൽ വിള വീട്ടിൽ പി രാജമ്മ (95) അന്തരിച്ചു. ഭർത്താവ്...