കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

Jun 18, 2025

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം കോവളത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത. ശുചീകരണം നടത്തുകയായിരുന്ന ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചിലർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്ലാസ്റ്റിക് തരികൾ വാരിമാറ്റിക്കൊണ്ടിരുന്ന നാലോളം പേർക്കാണ് അലർജി സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഗ്ലൗസ് ധരിച്ചത് സംബന്ധിച്ച അലർജിയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് അറിയിച്ചു. പ്രാഥമിക ചികിത്സ നിരീക്ഷണത്തിനുശേഷം ഇവരെ വിട്ടയച്ചു. കണ്ടൈയ്നറിൽ നിന്നും എത്തിയ പ്ലാസ്റ്റിക് തരികളാണ് കോവളം വിവിധ ബീച്ചുകളിൽ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ച് വരുന്നത്. വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്നും ഫയർഫോഴ്സ് അറിയിച്ചു.

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...