കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ രചന.സി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ആർ.കെ.ബൈജു, ഗ്രന്ഥശാല ജോയിൻ സെക്രട്ടറി കെ.അരവിന്ദാക്ഷൻ, താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രമഭായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് സുന്ദരേശൻ നന്ദി രേഖപ്പെടുത്തി.
ജില്ലയിലെ ഏകവനിതാ എക്സ്സൈസ് ഇൻസ്പെക്ടറായ രചന.സി.ക്ക് ഉപഹാരം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ രചന.സി ഉപഹാരങ്ങൾ വിതരണം ചെയ്തു.
വായന മാസാചരണത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ കുട്ടികൾ സ്കൂളിന് സമീപമുള്ള കല്ലൂർക്കോണം ഇ.എം.എസ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിനും പുസ്തകങ്ങളുടെ ശരിയായ ക്രമീകരണവും വിതരണരീതിയും തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം. പുതു തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നുവെന്ന ലൈബ്രേറിയനൻ ശ്രീജയുടെ അഭിപ്രായത്തിന് തങ്ങൾ വീണ്ടും വീണ്ടൂം വായനശാല സന്ദർശിച്ച് നല്ല വായനക്കാരാകുമെന്ന മറുപടി നൽകിയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അധ്യാപകൻ ജോയി.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ നേതൃത്വം നൽകി.