നഗരസഭയിലെ ആറ്റിങ്ങൽ വനിതാ-ശിശുവികസന പദ്ധതിക്ക് കീഴിൽ ഒക്യുപേഷണൽ & ബിഹേവിയറൽ തെറാപിസ്റ്റ്, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ എന്നീ താൽക്കാലിക തസ്‌തികളിലെ ഓരോ ഒഴിവിലേക്ക് വനിതകളെ തെരഞ്ഞെടുക്കുന്നതിനായി 08/07/2025 ചൊവ്വാഴ്‌ച പകൽ 2.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നു.
സൈക്കോളജി, സോഷ്യോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളിലേതിലെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ നമ്പർ: 9048591979


















