കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നതിനെതിരെ സിപിഐഎം മാസ് പെറ്റീഷൻ നൽകി

Jul 10, 2025

seena

ആറ്റിങ്ങൽ: അയിലം റോഡിൽ കരിച്ചിയിൽ പ്രദേശത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം വാഹനങ്ങളിൽ എത്തി തോട്ടിൽ ഒഴുകി വിടുന്നതിനെതിരെ സിപിഐഎം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരിക്ക് മാസ് പെറ്റീഷൻ നൽകി. തച്ചൂർകുന്ന് കലുങ്ക്, തെന്നൂർ ക്ഷേത്രം, കരിച്ചിയിൽ മുടിപ്പുര ദേവി ക്ഷേത്രം എന്നിവയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് ഒരു മാസത്തിലധികമായി സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കിവിടുന്നത്. ഇത്തരത്തിൽ തോട്ടിൽ തോട്ടിലൊഴുക്കിവിടുന്ന കക്കൂസ് മാലിന്യം ചെന്നെത്തുന്നത് വാമനപുരം നദിയിലാണ്.

ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, വാമനപുരം,നെടുമങ്ങാട് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നത് ഈ നദിയിൽ നിന്നാണ്. കൂടാതെ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കായും ഈ തോട്ടിലെ ജലം ഉപയോഗിച്ച് വരുന്നു. രാത്രിയുടെ മറവിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെയും വാഹനങ്ങളെയും എത്രയും വേഗം പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം നക്രാംകോട്, തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റികൾ നഗരസഭാ ചെയർപേഴ്സന് മാസ് പെറ്റിഷൻ നൽകിയത്. നക്രംകോട് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ നായർ, തച്ചൂർകുന്ന് ബ്രാഞ്ച് സെക്രട്ടറി എസ് കൃഷ്ണദാസ്, ഡിവൈഎഫ്ഐ തച്ചൂർകുന്ന് യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിൽ ചേർന്ന് പെറ്റിഷൻ നൽകിയത്.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...