പ്രകൃതിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു

Jul 11, 2025

seena

ഭൂവിനിയോഗ വകുപ്പും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പ്രകൃതിപാഠം പ്രകൃതിക്കൊപ്പം ഭാവിയിലേക്ക് ഒരു കൃഷിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു. കിളിമാനൂർ കൊട്ടാര വളപ്പിലെ മുത്തശ്ശി പ്ലാവിൻ ചുവട്ടിൽ നടന്ന ആശയവിനിമയ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബിനിൽ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മ തമ്പുരാന്റെ സാന്നിധ്യത്തിൽ കൊട്ടാരം വാർഡ് മെമ്പർ ബീന എം എൽ സ്വാഗതം ആശംസിച്ചു. ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ് പദ്ധതി അവതരണവും കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ കൃഷി വിജ്ഞാനകേന്ദ്രം ഹോൾടികൾച്ചർ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് എന്നിവർ വിഷയം അവതരണം നടത്തി. 8 പഞ്ചായത്തുകളിൽ നിന്നായി 150 അധികം കർഷകർ പങ്കെടുത്ത സദസ്സിന് ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സജീവ് ആർ എസ് നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

‘ആര് കാറി തുപ്പി ?’ ‘ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ’; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ടീസർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി...