ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ചന്ദന ത്തിരി നിർമ്മാണ പരിശീലനവും, പരിസ്ഥിതി പ്രവർത്തകനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ എസ്.സതീഷ്കുമാർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി അവരുടെ നേതൃത്വത്തിൽ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ സജികുമാർ.എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയ്.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ എന്നിവർ സംസാരിച്ചു.
തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
















