കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

Aug 6, 2025

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കൊടുവഴന്നൂർ വലിയകാട് മഹേഷ് ഭവനിൽ മഹേഷ് (35) ആണ് മരിച്ചത്. രണ്ടുദിവസമായി മഹേഷ് സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. വർക്ഷോപ്പിൽ കിടക്കുന്ന ഓട്ടോറിക്ഷയുടെ പണി എന്തായി എന്നറിയാൻ സ്വകാര്യബസ്സിലെ ജോലിക്കിടയിൽ പുതിയകാവിൽ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എം സി എച്ചിലേക്ക് മാറ്റും.

LATEST NEWS