വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ഗ്രിൻറ്റർ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു മുക്കുനൂർ ജംഗ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി രണ്ടു പവൻ മാലയും അരപ്പവൻ മോതിരവും ഊരി വാങ്ങി മർദ്ദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കേസിലെ നാല് പ്രതികളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
സുധീർ, മുഹമ്മദ് സൽമാൻ, ആഷിക്, സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആൾട്ടോ കാർ പിടിച്ചെടുത്തു. ആറ്റിങ്ങൽ DYSP മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് SHO ആസാദ് അബ്ദുൽകലാം, സബ്ബ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷാൻ, രാജു, സി.പി. ഒമാരായ പ്രസാദ്, സന്തോഷ്, നജിംഷാ, മിഥുൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ വലയിലാക്കിയത്.


















