ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Aug 14, 2025

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തു നിന്നാണ് തീയും പുകയും ഉണ്ടായത്. പുക കണ്ടയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

ഭീതിയിലായ യാത്രക്കാര്‍ തെരക്കുപിടിച്ചതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

cake tower new
LATEST NEWS
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക്...

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് ‘താമസ വിലക്ക്’, കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത്...