പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

Aug 13, 2025

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്.

ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.

LATEST NEWS
വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം; മന്തി കഴിച്ചതിന് പിന്നാലെ

വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം; മന്തി കഴിച്ചതിന് പിന്നാലെ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക്...

‘അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍’; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ‘തീപ്പൊരി പേസര്‍’ മുഹമ്മദ് ഷമി വിരമിച്ചു

‘അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍’; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ‘തീപ്പൊരി പേസര്‍’ മുഹമ്മദ് ഷമി വിരമിച്ചു

അഹമ്മദാബാദ്: ഇന്ത്യന്‍ പേസ് കുന്തുമുനകളിലൊരാളായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും...