അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 സംഘടിപ്പിച്ചു

Aug 18, 2025

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 എന്ന പരിപാടി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 2025 -ൽ എസ് എസ് എൽ സി യ്ക്കും, +2നും വാർഡിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും, വിവിധ മേഖലയിൽ വാർഡിൽ മികവ് തെളിയിച്ച വരെയും ജയഭാരത് സ്കൂളിൽ നടന്ന പരിപാടിയിൽ ആദരിച്ചു.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടക്കം കൂടാതെ അമ്പലമുക്ക് വാർഡിൽ നടത്തുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ.ജെ രവികുമാർ അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ല വനിതാ വിഭാഗം പ്രസിഡന്റ് ഉഷാ കുമാരി, ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാഗ്‌, മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഇന്ദിരഭായി അമ്മ തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS
പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി നടി തൃഷ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ...

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. തന്റെ കരിയറിന്റെ...

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

'കിരീടം' റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ...