ആറ്റിങ്ങൽ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂ രിൻ്റെ ഓർമ്മയ്ക്കായി ഹൈ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ കഥാരചന മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗവ .ഹൈസ്കൂൾ അവനവഞ്ചേ രിയിലെ അഷ്ടമി ശശികുമാർ ഒന്നാം സ്ഥാനം നേടി. ഗവ.ഗേൾസ് കന്യാകുളങ്ങരയിലെ ദേവിക എസ് എ , ഗവ.ജി എച്ച് എസ് എസ് കൊടുവഴന്നൂ രിലെ ദേവനന്ദ വി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ഗവ.ജി എച്ച് എസ് എസ് കൊടുവഴന്നൂ രിലെ സാഫല്യ എസ് മൂന്നാം സ്ഥാനം നേടി.
‘മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ’; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍...














