കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

Sep 14, 2025

seena

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആര്‍. കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വാഹനം ഓടിച്ചത് അനില്‍കുമാറാണോ എന്ന് പരിശോധിക്കും. അനില്‍കുമാറാണു ഡ്രൈവറെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവര്‍ ആരാണ് എന്നു തിരിച്ചറിയാന്‍ ശ്രമിക്കുന്നത്.

cake tower new
LATEST NEWS
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ...

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പൊലീസ് നടത്തിയ പ്രത്യേക...