കടയ്ക്കാവൂരിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരണപ്പെട്ടു

Sep 23, 2025

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സഖി (11) ആണ് മരണപ്പെട്ടത്. ഉച്ചയോടെ പി റ്റി എ മീറ്റിങ്ങ് കഴിഞ്ഞ് സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയിൽ അമ്മയോടൊപ്പം പോകവേ കടയ്ക്കാവൂർ കാനറാ ബാങ്കിനു സമീപം നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു. അച്ഛനും അമ്മയ്ക്കും അപകടത്തെ തുടർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

LATEST NEWS