കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതലേ നല്‍കണം; സുപ്രീം കോടതി

Oct 10, 2025

ഡല്‍ഹി: സുപ്രീം കോടതി കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതലേ നല്‍കണമെന്നും, അത് 9 മുതല്‍ 12 വരെ ക്ലാസ്സുകളിലായി മാത്രം ചുരുക്കരുതെന്നും പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കേസില്‍ പ്രായപൂര്‍ണ്ണമല്ലാത്ത ആണ്‍കുട്ടിയെ സംബന്ധിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം പ്രസ്താവിച്ചത്.

ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് കോടതി സത്യവാങ്മൂലം തേടിയിരുന്നു. സര്‍ക്കാര്‍ മറുപടി പ്രകാരം 9-12 ക്ലാസ്സുകള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണ്, എന്നാല്‍ കോടിയുടെ നിരീക്ഷണത്തില്‍ ചെറുപ്രായത്തിലെ കുട്ടികള്‍ക്കും ഇത് നല്‍കേണ്ടതായും പ്രഖ്യാപിച്ചു.

cake tower new
LATEST NEWS
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ...

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

ഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ...