ചുമട്ടുതൊഴിലാളികളുടെ നെടുമങ്ങാട് മേഖലാ സമ്മേളനം നടത്തി

Oct 12, 2025

പോത്തൻകോട്: ക്ഷേമനിധി ബോർഡിനുകീഴിലുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുക, 26 എ .കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, പദ്ധതി വ്യാപനം സുതാര്യമാക്കുക, ചുമട്ടുതൊഴിലാളികൾക്ക് ഇ എസ് ഐ പദ്ധതി നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്താൻ പോകുന്ന രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച നെടുമങ്ങാട് മേഖലാ ചുമട്ടു തൊഴിലാളി സമ്മേളനം ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി.) പ്രസിഡൻ്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് എ. നൗഷാദ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻ നായർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ സാജൻലാൽ, എം.ആർ.ഷാനവാസ്, ഡി.സി.സി.മെമ്പർ അഡ്വ. എ.എസ്. അനസ്, ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കുന്നിട അജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ആർ. എസ്. വിനോദ് മണി സ്വാഗതവും ജില്ലാ എക്സിക്യുട്ടീവ് അംഗം ശശിധരൻ നായർ കൃതജ്ഞതയും പറഞ്ഞു.

LATEST NEWS