കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സമവായം. സ്‌കൂള്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ പരിഹാരമായത്. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

“ഈ സ്‌കൂളില്‍ തന്നെ വിദ്യാഭ്യാസം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ ഒരു വലിയ സന്ദേശമാണ്. വ്യക്തിപരമായി എനിക്കെതിരെ നടക്കുന്നത് കുഴപ്പമില്ല. അത് ഞാന്‍ കൈകാര്യം ചെയ്‌തോളാം. എന്നാല്‍ നമ്മുടെ സമൂഹത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. വ്യക്തി ആക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വളരെ ശക്തമായി തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. പുറത്തു നിന്ന് കുറെ ആളുകള്‍ ഇവിടേയ്ക്ക് വന്ന് ഭീഷണിയുടെ സ്വരമുയര്‍ത്തി ഇവിടുത്തെ ജനങ്ങളെ കൈകാര്യം ചെയ്യുമെന്നൊക്കെ പറയുന്നത് കൈയില്‍ വെച്ചാല്‍ മതി. അങ്ങനെയുള്ള ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല. അങ്ങനെ ഭീഷണിയുയര്‍ത്തുന്ന ബിജെപി-ആര്‍എസ്എസ് ശക്തികള്‍ ഏതറ്റം വരെ പോയാലും ഈ മണ്ണിന്റെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല”, ഹൈബി ഈഡന്‍ എംപി പറഞ്ഞു.