രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Oct 30, 2025

കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു.

LATEST NEWS
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം, സ്റ്റേ, അന്വേഷണം തടഞ്ഞ് ഹൈക്കോടതി

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം, സ്റ്റേ, അന്വേഷണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക്...

ശബരിമല വെര്‍ച്വല്‍ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

ശബരിമല വെര്‍ച്വല്‍ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍....