പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വാസുദേവ യജ്ഞo

Nov 5, 2025

തിരുവനന്തപുരം: പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ തുടങ്ങിവെച്ച ഭാഗവത സപ്താഹങ്ങളുടെ രജത ജൂബിലി വാർഷികത്തോടാനുബന്ധിച്ച് വാസുദേവ യജ്ഞo നവംബർ 5ന് ആരംഭിച്ച് 17 ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി വിഷ്ണു സഹസ്രനാമകോടി അർച്ചന,ശ്രീമദ്ഭാഗവത ദ്വാ ദശാഹയജ്ഞo, ദ്വാദശനാമപൂജ, പന്ത്രണ്ട് കളഭം, ദശാവതാരച്ചാർത്ത്, വൈകുണ്ഠഹോമം എന്നിങ്ങനെ വിവിധ വിശേഷാൽ പൂജകളും യജ്ഞങ്ങളുമാണ് നടക്കുന്നതെന്ന് യജ്ഞാ ചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ ജയൻ,ചെയർമാൻ വിളയിൽ മോഹനൻ, ഭാരവാഹികളായ മധു സൂദനൻ നായർ, പ്രദീപ്‌ പടിഞ്ഞാറ്റിൽ എന്നിവർ പറഞ്ഞു.

നവംബർ 5ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്ര ദീപം കൊളുത്തും. തീർത്ഥപാദ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ മാധവൻ നായർ മുഖ്യാതിഥി ആയിരിക്കും. വിവിധ ശ്രേഷ്ഠ മത പണ്ഡിതൻമാരും ആചാര്യന്മാരും സന്യാസിവര്യന്മാരും ചടങ്ങിൽ പങ്കെടുക്കും. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, രാജു നാരായണ സ്വാമി ഐ എ എ സ്, ചേങ്കോട്ടുകൊണം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി, മുല്ലക്കര രത്നാകരൻ, ജി. എം. മഹേഷ്‌ എന്നിവർ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തും.

ഒന്നാം ദിവസം ഭൂമി പൂജയും, രണ്ടാം ദിവസം വൃക്ഷ പൂജയും, മൂന്നാം ദിവസം തുളസീ പൂജയും നാലാം ദിവസം പക്ഷി മൃഗാദി പൂജയും അഞ്ചാം ദിവസം ഗോ പൂജയും ആറാം ദിവസം പർവത പൂജയും ഏഴാം ദിവസം നദീ പൂജയും എട്ടാം ദിവസം സന്യാസി ശ്രേഷ്ഠന്മാരെ പൂജിക്കലും ഒൻപതാം ദിവസം പ്രകൃതി പൂജയും പത്താം ദിവസം 12 വസുദേവ കുടുംബങ്ങളെ പൂജിക്കലും, പതിനൊന്നാം ദിവസം കൃഷ്ണ വേഷം കെട്ടിയ നൂറ്റിയെട്ടു ബാലികാ ബാലന്മാരെ പൂജിക്കലും പന്ത്രണ്ടാം ദിവസം വൈകുണ്ഠപൂജയും നടക്കും.

യജ്ഞത്തിന്റെ അവസാന ദിവസം യജ്ഞശാലയിൽ വാസുദേവ യജ്ഞ സമർപ്പണ പൂജയും കോടി അർച്ചന സമർപ്പണവും ഭാഗവത ദ്വാദശാഹ പാരായണ സമർപ്പണവും വാസുദേവ യജ്ഞ സമർപ്പണവും,മഹാദീപാരാധനയും നടക്കും.വാസുദേവ യജ്ഞ ദീപവും യജ്ഞ വിഗ്രഹവും വാദ്യ മേ ളങ്ങളുടെയും താലപ്പൊലി നാമജപഘോഷങ്ങളുടെയും അകമ്പടിയോടു കൂടി ഗ്രാമം പ്രദക്ഷിണം ചെയ്യും.

cake tower new
LATEST NEWS
വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

കൊല്ലം: കൊല്ലം നിലമേലില്‍ ഭക്ഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച...

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകൾക്ക് കൂടി...

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍...