കൊച്ചി: കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അങ്കമാലി – കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ രക്ഷിതാക്കള്‍ തന്നെയാണ് അങ്കമാലിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്തോ ജീവി കടിച്ചു മുറിവ് പറ്റിയെന്നാണ് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. കത്തിയോ, ബ്ലേഡ് ഉപയോഗിച്ചുകൊണ്ടുള്ള മുറിവാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ അച്ഛന്റെയും അപ്പൂപ്പന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മുത്തശ്ശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
![]()
![]()

















