ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്‍

Nov 14, 2025

കോട്ടയം: ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് പാട്രണ്‍ മാര്‍ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത്, ഡബ്ല്യുഎച്ച്ഒയുടെ ദേശീയ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. രഞ്ജനി രാമചന്ദ്രന്‍, 4baseCare Precision Health Pvt Ltd-ന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഗിരിധരന്‍ പെരിയസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് ഡബ്ല്യുഎച്ച്ഒ – കാരിത്താസ് ടെക്‌നിക്കല്‍ സഹകരണത്തിനെകുറിച്ച് സംസാരിച്ചു.

പ്രോജക്ട് ഏകോപനത്തിനായാണ് കാരിത്താസ് ആശുപത്രിയില്‍ ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗകാരണങ്ങളെ കണ്ടെത്തല്‍, പരിശീലനം എന്നിവയ്ക്കായി ഒരു സമന്വിത പൊതു ആരോഗ്യ ലാബോറട്ടറി വികസിപ്പിക്കാന്‍ സഹായം നല്‍കുക, ആരോഗ്യരംഗത്തെ പുതു സംരംഭങ്ങള്‍ സാമന്വയിപ്പിക്കുക എന്നിവയായിരിക്കും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ചുമതല.

ലോകാരോഗ്യ സംഘടന കാരിത്താസ് ആശുപത്രി വഴി നടത്തുന്ന പൊതു ആരോഗ്യ ഇടപെടലുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഗവേഷണത്തിനും സാങ്കേതിക സഹായവും ലഭ്യമാക്കും.

LATEST NEWS
പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് മൂന്ന് ലക്ഷം കവര്‍ന്നു; ആറ്റിങ്ങൽ സ്വദേശി ഉൾപ്പെടെ മൂന്നു പേര്‍ പിടിയില്‍

പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് മൂന്ന് ലക്ഷം കവര്‍ന്നു; ആറ്റിങ്ങൽ സ്വദേശി ഉൾപ്പെടെ മൂന്നു പേര്‍ പിടിയില്‍

തൃശൂര്‍: മുറ്റിച്ചൂരില്‍ ബൈക്ക് യാത്രികനെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ...