തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.
![]()
![]()

















