സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

Nov 20, 2025

seena

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ശക്തമായി തിരിച്ചുവന്ന് 91,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 91,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,430 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

cake tower new
LATEST NEWS
സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

ഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ...

വിദ്യാരംഭം: കണ്ണൂരിലെ മൂകാംബികയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

വിദ്യാരംഭം: കണ്ണൂരിലെ മൂകാംബികയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്

കണ്ണൂർ: അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ ചുവടുവെച്ചു. വിജയദശമി നാളിൽ വിദ്യാരംഭ...