‘പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസിലാക്കുന്നവരാണെന്നതിൽ ആശ്വാസം’; മീനാക്ഷിയെ അഭിനന്ദിച്ച് കെ കെ ശൈലജ

Nov 22, 2025

നടി മീനാക്ഷി അനൂപിനെ പ്രശംസിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് മീനാക്ഷി നടത്തിയ പ്രതികരണത്തെ അഭിനന്ദിച്ചാണ് മന്ത്രിയെത്തിയത്. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’- എന്ന മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും പ്രശംസയുമായെത്തിയത്. പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍’, എന്നായിരുന്നു കെ കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയും മീനാക്ഷിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ച് മീനാക്ഷി നടത്തിയ പരാമർശങ്ങൾക്ക് ആശംസ അറിയിച്ചാണ് ശിവൻകുട്ടി എത്തിയത്. മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെയെന്നും നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു. അടുത്തിടെ ഒരു വാർത്താ ചാനലിലെ പരിപാടിയിലാണ് മീനാക്ഷി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. മന്ത്രിയുടെ പോസ്റ്റിന് മീനാക്ഷിയും നന്ദി അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ശ്രദ്ധിച്ചതിലും കാര്യമുണ്ടെന്ന് കണ്ട് കൂടെ ചേർന്നതിനും അങ്ങേയ്ക്ക് ഹൃദയപൂർവ്വം നന്ദി എന്നാണ് മീനാക്ഷി കുറിച്ചത്.

കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നവരാണ് എന്നു കാണുന്നതിൽ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.

LATEST NEWS
‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

‘സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്’; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഡല്‍ഹി: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായിന് പിന്നാലെ...

‘തൊട്ടോട്ടേ’ എന്ന് ലീലാമണിയമ്മ; ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കി മോഹൻലാൽ, വൈറലായി ചിത്രങ്ങൾ

‘തൊട്ടോട്ടേ’ എന്ന് ലീലാമണിയമ്മ; ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കി മോഹൻലാൽ, വൈറലായി ചിത്രങ്ങൾ

തന്നെ കാണാനെത്തുന്ന ആരാധകരെ ചേർത്തു പിടിച്ച് വളരെ സ്നേഹത്തോടെ പെരുമാറുന്ന മോഹൻലാലിനെ പലപ്പോഴും...