രോഹിത്തും കോലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Nov 23, 2025

ഡല്‍ഹി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും.

പരിക്കേറ്റതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 2022 നും 2023 നും ഇടയില്‍ 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിനെ നയിച്ച രോഹിത് ശര്‍മയെ മാറ്റിയാണ് ഗില്ലിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഏകദിനത്തിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 3 നും 6 നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. വിശ്രമം നല്‍കിയ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്.

ടീം

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍

LATEST NEWS
യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ...