തിരുവനന്തപുരത്ത് വീട്ടിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

Nov 23, 2025

തിരുവന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സംഭവം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാരടക്കം ഓടിയെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.

LATEST NEWS
യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ...