മുംബൈ: ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറി ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്‌സ്. ബിഗ് ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ് താരമാണ് ജെമിമ. ഉറ്റ സുഹൃത്തും ഇന്ത്യൻ ടീമിലെ സഹ താരവുമായ സ്മൃതി മന്ധാനയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് താരം ബിഗ് ബാഷ് ലീഗിൽ നിന്നു പിൻമാറിയത്.
സ്മൃതിയുടെ വിവാഹം മാറ്റി വച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വിവാഹച്ചടങ്ങുകൾ മാറ്റിയത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്മൃതിയ്ക്കു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ജെമിമയുടെ പിൻമാറ്റം.
![]()
ഈ ഘട്ടത്തിൽ സ്മൃതിയുടെ ഒപ്പം നിൽക്കാൻ അനുവദിക്കണമെന്നു ജെമിമ ക്ലബിനോടു വ്യക്തമാക്കുകയായിരുന്നു. താരം ഇന്ത്യയിൽ തന്നെ തുടരുമെന്നു ബ്രിസ്ബെയ്ൻ ഹീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
![]()
![]()
വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്‌ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്‌മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു.
അതിനിടെ സ്മൃതിയും സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം ഇനി നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിവാഹം മാറ്റി വയ്ക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. അതിനിടെയാണ് സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അതിനിടെ പലാഷ് മുച്ഛലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആശുപത്രി വിട്ടു. നിലവിൽ വിവാഹം എന്നു നടക്കും എന്നതടക്കമുള്ള വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

















