ഡല്‍ഹി: ടി20യിലേക്ക് മടങ്ങിയെത്തിയ ശേഷം ശുഭ്മാന്‍ ഗില്‍ ഏറെ സമ്മര്‍ദത്തിലാണെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ഗില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ടീം മാനേജുമെന്റ് താരത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിവാക്കി ഐപിഎല്ലിലെ പോലെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രണ്ട് മത്സരങ്ങളില്‍ വിജയിപ്പിച്ചതിന് ശേഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പോടെ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവന്നു. സഞ്ജുവിന് പകരം ഗില്ലിനെ ഒപ്പണറാക്കിയെങ്കിലും റണ്‍സ് നേടുന്നതില്‍ ഗില്‍ പരാജയപ്പെട്ടു. ടി20യില്‍ ഗില്ലിന് വിശ്രമം ആവശ്യമാണെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഗില്ലിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ പ്രതികരണം. ഇംഗ്ലണ്ടില്‍ ഗില്ല് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും. അഭിമാനകരമായ പ്രകടനമാണ് ഗില്ലില്‍ നിന്നുണ്ടായത് ടി20യിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ സീസണുകളില്‍ കളിക്കുന്നതു പോലെ ഗില്‍ സമ്മര്‍ദങ്ങളില്ലാതെ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ വിശ്വസിക്കുന്നു, അദ്ദേഹം നന്നായി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിനും സ്ഥിരത കണ്ടെത്താനാകുന്നില്ലെന്നും സൂര്യയിലും ഗില്ലിലും വലിയ പ്രതീക്ഷകളാണ് ടീനുള്ളതെന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക എന്നത് സമ്മര്‍ദങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.




















