തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിർമ്മാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമ്മാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




















