മണമ്പൂരിലെ പ്രശസ്ത ഗായകൻ മണമ്പൂർ രഘു(60) അന്തരിച്ചു.ദീർഘ നാളായി അസുഖ ബാധിതനായിരുന്നു.90- കളിൽ തിരുവനന്തപുരം സരിഗ, ആലപ്പുഴ ക്ലാപ്സ് തുടങ്ങിയ നിരവധി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു. 1997- ൽ അദ്ദേഹം പാടി പുറത്തിറങ്ങിയ ” വിശ്വ ശരണമന്ത്രം ” എന്ന ഭക്തിഗാന കേസ്സെറ്റ് ഏറെ ജനപ്രീതി നേടിയതായിരുന്നു. തുടർന്ന് എം. ജി. ശ്രീകുമാർ പാടി പുറത്തിറങ്ങിയ ചക്കുളം കാരുണ്യ ദേവി, മണലേത്ത് ഗീതം തുടങ്ങിയ ഭക്തിഗാനങ്ങളുടെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിത്ര, മാർക്കോസ്, മഞ്ജരി എന്നിവർക്ക് വേണ്ടിയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹം ആകാശ വാണിയിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സംസ്ക്കാര ചടങ്ങുകൾ മടത്തറയിലെ സ്വവസതിയിൽ വെച്ച് നാളെ(16/1/26) വൈകുന്നേരം 4 മണിക്ക് നടക്കും.
‘രാഹുലിനെ ഒറ്റയ്ക്ക് കാണണം, രാത്രിയായാലും കുഴപ്പമില്ല’; പരാതിക്കാരിയുടെ ചാറ്റ് പരസ്യമാക്കി ഫെന്നി നൈനാന്
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ...















