9550 കിലോ അമോണിയം നൈട്രേറ്റ്, ഒന്‍പത് കാര്‍ട്ടണ്‍ ഡിറ്റണേറ്ററുകള്‍; രാജസ്ഥാനില്‍ വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി

Jan 26, 2026

ജയ്പുര്‍: റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നതിനിടെ രാജസ്ഥാനില്‍ വന്‍ വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. നഗൗര്‍ ജില്ലയിലെ ഹര്‍സൗര്‍ ഗ്രാമത്തില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റും, ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

ഒന്‍പത് കാര്‍ട്ടണ്‍ ഡിറ്റണേറ്ററുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയും അമോണിയം നൈട്രേറ്റിന് ഒപ്പം ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. മേഖലയില്‍ അനധികൃത പാറഖനനം നടത്തുന്നവര്‍ക്കായി വിതരണം ചെയ്യാന്‍ എത്തിച്ചതാണ് സ്ഫോടകവസ്തുക്കള്‍ എന്നാണ് വിലയിരുത്തല്‍. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് എസ്പി മൃദുല്‍ കച്ഛ്വ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം കൈമാറി. വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ് പി പറഞ്ഞു.

LATEST NEWS