ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ

Jan 26, 2026

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിലെത്തി. ചൈനീസ് താരം വാങ് സിന്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അനിസിമോവ പരാജയപ്പെടുത്തിയത്. ജോൺ കെയ്ൻ അറീനയിൽ നടന്ന മത്സരത്തിൽ 7-6 (7/4), 6-4 എന്ന സ്കോറിനായിരുന്നു അനിസിമോവയുടെ ജയം.

കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും.

നിലവിലെ ചാംപ്യൻ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പെഗുല ക്വാർട്ടറിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്‌ക്കൊപ്പമായിരുന്നു.“കഠിനമായ സാഹചര്യങ്ങളിലായിരുന്നു മത്സരം നടന്നത്. മികച്ച ഒരു എതിരാളിക്കെതിരേ കളിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈനീസ് ആരാധകരുടെ ആവേശം മത്സരത്തെ കൂടുതൽ ഊർജസ്വലമാക്കി,” അനിസിമോവ പറഞ്ഞു.

LATEST NEWS